Wednesday, October 13, 2010

ലോകം അനുനിമിഷം മത്‌സരബുദ്ധിയോടെ മുന്നേറുമ്പോള്‍ കേരളം മാത്രം പുതുപുതു മനോരോഗങ്ങളൂ‍മായി പിന്നോട്ട്‌.....

എല്ലാത്തരത്തിലും മനോ- ഞരമ്പ്‌ രോഗികളാണ്‌ മലയാളികള്‍. അവന്റെ പുതിയ മനോരോഗമാണ്‌ മൊബൈല്‍ ക്യാമറയിലെ പടമെടുപ്പ്‌. ചതഞ്ഞരഞ്ഞ ശവം മുതല്‍ സിനിമാതാരത്തിന്റെ ശവസംസ്‌കാരം വരെയും ബീച്ചിലെ കുളിസീന്‍ മുതല്‍ സാരിക്കിടയിലൂടെ കാണുന്ന വയറിന്റെ കീറുവരെ മലയാളി ആവേശത്തോടെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തും. സിനിമാനടിമാരെ കണ്ടാല്‍ അറപ്പിക്കുന്ന ആവേശവുമായി കോട്ടും സൂട്ടും ധരിച്ച മാന്യന്മാര്‍വരെ മൊബൈലുമായി ഓടുന്നതു കാണാം. ഏതു ജനക്കൂട്ടത്തിലും ഉയര്‍ന്നുനില്‍ക്കുന കുറേ കൈകള്‍ കാണും. അതിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ക്യാമറയും.ദുരന്തം നടക്കുന്ന സ്‌ഥലത്തും മറ്റും മൊബൈലുമായി കാഴ്‌ച കാണാനെത്തുന്നവരെ നിര്‍ദാക്ഷിണ്യം കൈകാര്യം ചെയ്യണം. അന്യന്റെ ചോരകണ്ടു രസിക്കുന്ന മനോരോഗം നിങ്ങളിലുണ്ടെങ്കില്‍ ഉടന്‍ ചികിത്‌സതേടുകയും വേണം.ഡൈനാമിറ്റ് കണ്ടുപിടിച്ചതില് പിന്നീട് പശ്ചാത്തപിച്ച നൊബൈലിനെ പോലെ മൊബൈല് ഫോണില് ക്യാമറ സൃഷ്ടിച്ചെടുത്ത ആളും ഇപ്പോള് പശ്ചാത്തപിക്കുന്നുണ്ടാവും.

Saturday, October 9, 2010

ഞാനുമൊരു ബ്ലോഗറായി...........

ഞാനൊരു എഴുത്തുകാരിയൊന്നുമല്ല.
എങ്കിലും ബ്ലോഗെഴുതണമെന്നൊരു
തോന്നൽ
ഞാൻ പാറുക്കുട്ടി.
ബൂലോകരെ പരിചയപ്പെടാനും,
എന്റെ ചിന്തകൾ പങ്കു വയ്ക്കാനും
എത്തിയതാ.
ഇനിയും വരാം.
നന്ദി,
നമസ്കാരം